ഒരു നൂറ്റാണ്ട് പിന്നിടുന്ന ചെമ്മലിൽ മഹല്ല്
നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടാകും ഓരോ മഹല്ല് ജമാഅത്തുകളള്‍ക്കും.പ്രവാചകന്‍റെ കാലംമുതല്‍ പള്ളിയുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിന്‍റെ ജീവിതം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ലോകത്തിന്‍റെ ചരിത്രമാണ്. മാലിക് ഇബ്നു ദീനാറും അനുചര വൃന്ദങ്ങളും അറബിക്കടലിലെ ഓളങ്ങളെ വകഞ്ഞുമാറ്റി മലയാളമണ്ണിലേക്ക് കടന്നുവന്നത് മുതല്‍ നമ്മുടെ നാട്ടിലും പള്ളികള്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. പണ്ടുകാലം തൊട്ടേ മുസ്ലിം സമുദായത്തിന്‍റെ അധികാരകേന്ദ്രങ്ങള്‍ ആയി പള്ളികളെ കണ്ടു വന്നിരുന്നു.
പ്രശ്നങ്ങളും പരാതികളും പ്രയാസങ്ങളുമെല്ലാം പരിഹരിക്കപ്പെടുന്നത് പള്ളി മുഖാന്തരം ആയിട്ടായിരുന്നു.
‘അത് നീ പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി’ എന്ന വാക്ക് ഇന്ന് ഒരു പരിഹാസ വചനം ആണെങ്കില്‍,പഴയ കാലത്ത് പള്ളിയിലായിരുന്നു ഏതു പ്രശ്നവും പരിഹരിക്കപ്പെട്ടിരുന്നത്എന്നതിന്‍റെവ്യക്തമായ ചിത്രം കൂടിയാണ്.
പ്രൗഢിയോടെ തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന നിരവധി പള്ളികളും മഹല്ല് ജമാഅത്തുകളും മലയാള നാട്ടിലുണ്ട്. അവയില്‍ വളരെ പ്രധാനപ്പെട്ടതും ചരിത്ര സത്യങ്ങള്‍ അന്തിയുറങ്ങുന്നതുമായ ഇടമാണ് ചമ്മലില്‍ മഹല്ല്.
1920ലാണ് ചമ്മലില്‍ മഹല്ലിന്‍റെ ചരിത്രം ആരംഭിക്കുന്നത്. വൈ ലിപ്പുറം, ചേലേമ്പ്ര എന്നീ രണ്ട് അംശങ്ങളില്‍ ഉള്ള കടുങ്ങോഞ്ചിറ, പുല്ലും കുന്ന് ചേലേമ്പ്ര മേലെ തല, ചേലേമ്പ്ര താഴെ തല എന്നീ നാല് ദേശങ്ങള്‍ക്കും ശ്മശാനം ഉള്‍പ്പെടെ ഒരു ജുമുഅത്ത് പള്ളിയുടെ അടിയന്തരാവശ്യം നേരിട്ടപ്പോള്‍ മര്‍ഹൂം കുഞ്ഞുട്ടി മുസ്ലിയാരുടെ സഹകരണത്തോടുകൂടി ജനാബ് പുളിയാളി ബീരാന്‍ ഹാജി അവര്‍കളെ സമീപിക്കുകയും അദ്ദേഹത്തിന്‍റെ വിലയേറിയ അഭിപ്രായ സഹായ പ്രോത്സാഹനങ്ങളോടു കൂടി ദ്രുതഗതിയില്‍ ഒരു പള്ളി സ്ഥാപിക്കപ്പെടുകയും ചെയ്തു നാട്ടുകാരും മറു നാട്ടുകാരുമായി നിരവധിപേര്‍ പള്ളി നിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു എന്നത് അവിസ്മരണീയ ചരിത്രം പള്ളി നിര്‍മ്മാണത്തിന് ശേഷം ഓരോ ദേശത്തുനിന്നും രണ്ടുപേര്‍ വീതം 8 പേരടങ്ങിയ ഒരു ഭരണസമിതി അന്ന് ഏര്‍പ്പെടുത്തി പിന്നീട് മേപ്പടി കുഞ്ഞിമുട്ടി മുസ്ലിയാര്‍, ബീരാന്‍ ഹാജി, ഭരണസമിതിയിലെ എട്ടില്‍ ഏഴ് അംഗങ്ങള്‍ ഇവരെല്ലാം പരലോകത്തേക്ക് യാത്രയായി. ശേഷിച്ച ഒരാള്‍ മഹല്ല് വിട്ട് പോവുകയും ചെയ്തു. പിന്നീട് കാലങ്ങളോളം കാര്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അനിയന്ത്രിതമായി മഹല്ല് മുന്നോട്ടുപോയി. ഇതുകൊണ്ടുണ്ടാകുന്ന അപകടം മനസ്സിലാക്കി പുളിയാളി ബീരാന്‍ ഹാജി യുടെ പുത്രന്‍ ജനാബ് സീതിസാഹിബ് മഹല്ല് നിവാസികളുമായി ചര്‍ച്ച നടത്തുകയും തല്‍ഫലമായി 18/ 12/ 1955ന് പള്ളിയില്‍ വച്ച് മഹല്ല് നിവാസികളുടെ ഒരു യോഗം ചേരുകയും അതില്‍ മേല്‍പ്പറഞ്ഞ സീതിസാഹിബ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
അതില്‍ താഴെ കാണുന്ന കമ്മിറ്റി രൂപീകരിച്ചു.
മര്‍ഹൂം സീതിസാഹിബ് (പ്രസിഡന്‍റ്)
മേല്‍പ്പറഞ്ഞ അംഗങ്ങളില്‍ ആരും ഇന്നു ജീവിച്ചിരിപ്പില്ല. അല്ലാഹു പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ. പള്ളി പരിപാലന കമ്മിറ്റിയുടെ പ്രഥമ വാര്‍ഷിക യോഗം 22/ 0 2/ 1957ന് ഉസ്താദുല്‍ അസാതീദ് ഖുതുബി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിലാണ് ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.
മഹല്ലിന്‍റെ പഴയകാല രേഖകള്‍ പരിശോധിക്കുമ്പോള്‍ സാമ്പത്തിക രംഗത്തെ പരാധീനതകളും ദൈന്യതകളും മഹല്ല് കാര്യത്തിലും നിഴലിച്ചു നിന്നത് വ്യക്തമായി കാണാം. ദര്‍സ് നടത്താന്‍ പിരിവ് കിട്ടാത്തതിന്‍റെ പേരില്‍ ദര്‍സ് നിര്‍ത്തിവെച്ചതും മഹല്ലിലെ മുസ്ലിംകള്‍ മരണപ്പെട്ടാല്‍ മറവു ചെയ്യാനുള്ള സ്ഥലം വേണ്ട രൂപത്തില്‍ ഇല്ലാതെ പ്രയാസപ്പെട്ടതുമായ രംഗങ്ങള്‍ നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ? 1920 നിര്‍മ്മിക്കപ്പെട്ട പള്ളിയും അനുബന്ധ സ്ഥലവും രജിസ്റ്റര്‍ ചെയ്യാന്‍ പോലും 1955 വരെ കാത്തിരിക്കേണ്ടിവന്നു എന്നത് അന്നത്തെ ചിത്രം നമുക്ക് കാണിച്ചു തരുന്നുണ്ട്. എന്നിട്ടും പ്രയാസങ്ങളില്‍ തളരാതെ നമ്മുടെ മുന്‍ഗാമികള്‍ നമ്മെ നയിച്ചു. ജോലിയും കൂലിയുമില്ലാതെ അലഞ്ഞുനടക്കുന്ന ആ കാലത്തും മഹല്ലിനെയും പള്ളിയെയും അവര്‍ പരിപാലിച്ചു.
ആ മഹാമനീഷിമാരുടെ പാതയെ നാം നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. ആധുനികതയുടെ സുഖസുഷുപ്തിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന നമ്മള്‍ കഞ്ഞി വെള്ളം കുടിച്ചു വയറു മുറുക്കിക്കെട്ടിയ പ്രയാസം അനുഭവിച്ച നമ്മുടെ പൂര്‍വസൂരികളെ ഓര്‍ക്കാറുണ്ടോ?
അല്‍ഹംദുലില്ലാ ഇന്ന് നമ്മുടെ മഹല്ല് നല്ല സ്ഥിതിയിലാണ്. പരിസര പ്രദേശത്തെ മഹല്ലുകളെ അപേക്ഷിച്ച് വ്യത്യസ്തമേഖലകളില്‍ നാം വലിയ പുരോഗമനങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. 1850 വീടുകളുള്ളതാണ് നമ്മുടെ മഹല്ല്. ഇത്രയേറെ ആളുകള്‍ ഉണ്ടായിട്ടും മറ്റു പലയിടങ്ങളിലും കാണുന്ന ഭിന്നിപ്പും ചിദ്രതകളും ഇല്ലാതെ മുന്നോട്ടു പോകുന്നുണ്ട് എന്നത് എടുത്തു പറയേണ്ട നേട്ടമാണ്. നൂറ്റാണ്ടുകാലം മഹത്തുക്കളായ പണ്ഡിതന്മാര്‍ നമ്മുടെ പള്ളിയെ ജ്ഞാന വിപ്ലവങ്ങള്‍ കൊണ്ട് സമൃദ്ധമാക്കി. ആ വഴിയില്‍ ഇന്ന് പണ്ഡിത തറവാട്ടിലെ ശ്രദ്ധേയ സാന്നിധ്യം ടി കെ അബൂബക്കര്‍ മുസ്ലിയാര്‍ നമ്മുടെ നാടിന് പക്വമായ നേതൃത്വം നല്‍കുകയാണ്. ഉസ്താദിന്‍റെ സാന്നിധ്യവും കമ്മിറ്റി ഭാരവാഹികളുടെ അര്‍പ്പണബോധവും മഹല്ല് നിവാസികളുടെ സഹകരണവും സമ്മേളിച്ചപ്പോള്‍ വ്യത്യസ്തങ്ങളായ നേട്ടങ്ങള്‍ സ്വീകരിക്കാന്‍ നമുക്ക് സാധിച്ചു. അവയില്‍ ഏറെ പ്രധാനപ്പെട്ടത് നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.
മിക്ക മഹല്ലുകളെയും ബാധിച്ച ദര്‍സ് രംഗത്തെ അപചയം നമ്മുടെ നാടിനെയും ബാധിച്ചപ്പോള്‍ പുതിയ കാലത്തിന്‍റെ മതവിജ്ഞാന പ്രസരണ മാര്‍ഗ്ഗമെന്നോണം അറബിക് കോളേജ് എന്ന ആശയത്തിലേക്ക് കമ്മിറ്റി വഴിമാറി നടന്നു. അങ്ങിനെയാണ് ജാമിഅ മാഹിരിയ്യ പിറവിയെടുക്കുന്നത്. ഒരു ദശാബ്ദത്തിലപ്പുറമായി മാഹിരിയ്യയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഉജ്ജ്വലമായി നടന്നുവരുന്നു. രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മാഹിരിയ്യക്ക് കീഴില്‍ നടന്നു വരുന്നത്. രണ്ടിനും നേതൃത്വം വഹിക്കുന്നത് പ്രിന്‍സിപ്പലായ മഹല്ല് ഖാസി പി കെ അബൂബക്കര്‍ മുസ്ലിയാര്‍ തന്നെയാണ്
11 വര്‍ഷമായി ഈ സംരംഭം നടന്നുവരുന്നു പ്രാഥമിക ദര്‍സ് വിദ്യാഭ്യാസം കഴിഞ്ഞ പണ്ഡിത വിദ്യാര്‍ത്ഥികളെ പരീക്ഷകളിലൂടെ തെരഞ്ഞെടുത്ത് ഖുര്‍ആന്‍ ഹദീസ്, ഫിഖ്ഹ് തുടങ്ങിയ വ്യത്യസ്ത ഫന്നുകളില്‍ ഉപരി ജ്ഞാനം നല്‍കി മാഹിരി സനദ് നല്‍കിവരുന്നു. ഇതിനകം നൂറില്‍പരം മാഹിരി മാര്‍ ഇവിടെനിന്നും പുറത്തിറങ്ങിയിട്ടുണ്ട്. ഡോക്ടറേറ്റ് നേടിയവരും ഉന്നതവിദ്യാഭ്യാസം സ്വായത്തമാക്കിയവരും ഉജ്ജ്വല പ്രഭാഷകരും ഇവരുടെ കൂട്ടത്തിലുണ്ട്.
ജാമിഅ മാഹിരിയ്യ ജൂനിയര്‍ കോളേജ്
ദക്ഷിണഭാരതത്തിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ യോട് അഫിലിയേറ്റ് ചെയ്തു ജാമിഅ മാഹിരിയ ജൂനിയര്‍ കോളേജ് നാലുവര്‍ഷമായി നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നു സ്കൂള്‍ ഏഴാം തരവും മദ്രസ ആറാം തരവും കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ശാസ്ത്രീയ പ്രവേശന പരീക്ഷകളിലൂടെ തെരഞ്ഞെടുത്ത് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നിവ നല്‍കുന്നതോടൊപ്പം മതപണ്ഡിതര്‍ കൂടി ആക്കിയെടുക്കലാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. അതോടൊപ്പം അറബ്, മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകളില്‍ പ്രാവീണ്യവും പ്രസംഗഎഴുത്ത് മേഖലകളില്‍ പരിശീലനങ്ങളും ക്ലാസ്സുകളും നടന്നുവരുന്നു. ഇപ്പോള്‍ 130 ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചു വരുന്നു. നാലുവര്‍ഷം കൊണ്ട് തന്നെ വിദ്യാഭ്യാസ രംഗത്ത് സ്വന്തമായി ഇടം കണ്ടെത്താന്‍ കോളേജിന് കഴിഞ്ഞിട്ടുണ്ട്.
ഈ സ്ഥാപനങ്ങളുടെയെല്ലാം ചെലവ് കാര്യങ്ങള്‍ വഹിക്കുന്നത് ഈ മഹല്ലിലെ ഉദാരമതികള്‍ തന്നെയാണ്.
32 മുറികളുള്ള മള്‍ട്ടിപര്‍പ്പസ് വാണിജ്യ കെട്ടിടം മഹല്ലിന് സ്വന്തമായുണ്ട്.
ജൂനിയര്‍ കോളേജി നായുള്ള വിശാലമായ ഇരുനിലകെട്ടിടം അവസാന മിനുക്കുപണികളിലേക്ക് കടക്കുകയാണ്. അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ. ആമീന്‍..
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നിരവധി മഹല്ല് ശാക്തീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു സുന്നി മഹല്ല് ഫെഡറേഷന്‍റെ പദ്ധതികള്‍ വിജയകരമായി നടന്നു വരുന്നു.
മഹല്ലിലെ നാനാതുറകളില്‍ വെളിച്ചംവീശുന്ന പുതിയ പദ്ധതിയാണ് അല്‍ ഖിദ്മ.
മഹല്ല് ഖാളി അമീര്‍ ആയും അസിസ്റ്റന്‍റ് ഖാളി, കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ സുപ്രീം കൗണ്‍സില്‍ ആയും അതിന് കീഴില്‍ മഹല്ല് എക്സിക്യൂട്ടീവ് ഭാരവാഹികളും പ്രധാന നേതൃത്വം വഹിക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയാണ് ഇത്. ചമ്മലില്‍ മഹല്ലിനെ പടിഞ്ഞാറ്റിന്‍ പൈ, സ്പിന്നിംഗ് മില്‍, ഇടിമുഴിക്കല്‍, പൊയില്‍ തൊടി, രാമനാട്ടുകര എഫ് സി റോഡ്, പുളിഞ്ചുവട്, പുല്ലും കുന്ന്,ചമ്മലില്‍ മസ്ജിദ്, എന്നിങ്ങനെ 10 സെന്‍ററുകള്‍ ആയി തിരിച്ചിരിക്കുന്നു. ഓരോ സെന്‍റര്‍ റുകള്‍ക്കും അതത് പ്രദേശങ്ങളിലെ ഒരു ഉസ്താദ് മുര്‍ശിദ് ആയും മുര്‍ഷിദിന് കീഴില്‍ ഓരോ 40 വീടുകള്‍ക്കും ഉമറാക്കളില്‍ പെട്ട രണ്ട് വീതം മുശ്രിഫ്മാരും ഓരോ പത്തു വീടുകള്‍ക്കും1850 ഇടയില്‍ പ്രായമുള്ള സന്നദ്ധ സേവകരെയും (ഇഖ്വാന്‍) നിയമിച്ച് മഹല്ലിലെ എല്ലാ പദ്ധതികളും മഹല്ലിലെ ഓരോ വീടുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ കേഡര്‍ സംവിധാനത്തിലാണ് പദ്ധതി ഉള്ളത്. സര്‍വ്വേ,മസ്ലഹത്ത്, വിദ്യാഭ്യാസം, മദ്രസതു തര്‍ഖിയ, ആശ്വാസ്, തൊഴില്‍ പരിശീലനം, പാരന്‍റിംഗ് പ്രീ മാരിറ്റല്‍ കോഴ്സ് കൗണ്‍സിലിംഗ്,സുന്ദൂഖ്,ത സര്‍വീസ് സെന്‍റര്‍ എന്നിങ്ങനെ 9 ഉപ സമിതികള്‍ ആണ് നമുക്കുള്ളത്.ഓരോ ഉപസമിതിക്കും ഏഴ് വീതം അംഗങ്ങളാണുള്ളത്. ഈ സമിതികളിലൂടെ മഹല്ല് കണക്കെടുപ്പ്, പ്രശ്ന തര്‍ക്കങ്ങളില്‍ ഉള്ള ഒത്തുതീര്‍പ്പ്, വൈവിധ്യമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസന ആത്മസംസ്കരണ ക്ലാസ്സുകള്‍, രോഗം കല്യാണം തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യാനുസരണമുള്ള സഹായങ്ങള്‍, പാരന്‍റിംഗ്, പ്രീമാരിറ്റല്‍ കൗണ്‍സില്‍ ക്ലാസുകള്‍, പലിശരഹിത ഇസ്ലാമിക് ബാങ്കിംഗ്, സര്‍വീസ് സഹകരണങ്ങള്‍ എന്നിവയാണ് ലക്ഷ്യം വെക്കുന്നത്. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്ക് മഹല്ലില്‍ വലിയ പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനങ്ങളുടെ രൂപീകരണവും അവരുടെ വിവിധ യോഗങ്ങളും പദ്ധതി ആസൂത്രണങ്ങളും മുര്‍ശിദ് മാരുടെ യോഗവും പലതവണ നടന്നുകഴിഞ്ഞു പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടി ചമ്മലില്‍ മഹല്ല് അഭിമാനത്തിന് ആകാശത്തേക്ക് നടന്നു കയറും അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീന്ല്കമ്മിറ്റി അംഗങ്ങള്‍
മര്‍ഹൂം അത്തന്‍കുട്ടി സാഹിബ് (വൈ പ്രസിഡന്‍റ്)
മര്‍ഹൂം എം വി സൈതാലിക്കുട്ടി സാഹിബ് (ജനറല്‍സെക്രട്ടറി)
മര്‍ഹൂം കെ കുഞ്ഞാമു സാഹിബ് (ജോ സെക്രട്ടറി)
മര്‍ഹൂം വി പി മോയി സാഹിബ് (ഖജാഞ്ചി)
കമ്മിറ്റി അംഗങ്ങങള്‍
മര്‍ഹൂം എവി സൈതാലിക്കുട്ടി സാഹിബ്
മര്‍ഹൂം കെ ബീരാന്‍ മര്‍ഹൂം പി കുട്ടിഹസന്‍ ഹാജി
മര്‍ഹൂം എ അലവി സാഹിബ്
മര്‍ഹൂം കെ കമ്മദ് സാഹിബ്
മര്‍ഹൂം കെ പിമുഹമ്മദ് സാഹിബ്
മര്‍ഹൂം കെ വി കത്താലി സാഹിബ്
മര്‍ഹൂം മുഹമ്മദ് സാഹിബ്
മര്‍ഹൂം കെ വീരാന്‍ മൊയ്തീന്‍ ഹാജി
മര്‍ഹൂം പി മുഹമ്മദ് ഹാജി
മര്‍ഹൂം കെ കുഞ്ഞലവി സാഹിബ്
മര്‍ഹൂം പി മമ്മതുസാഹിബ്
ജാമിഅഃ മാഹിരിയ്യ
ദൗറതുല്‍ ഹദീസി വ തഫ്സീര്‍
അല്‍ ഖിദ്മ പദ്ധതില്